കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പതിനാല് ഇടങ്ങളില്‍ റോക്കറ്റ് ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നു മാസമായി ഖത്തറില്‍ തുടരുന്നതിനിടെയാണ് ആക്രമണം നടന്നത്.

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ പങ്കില്ലെന്നാണ് താലിബാന്‍ നിലപാട്.