രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി സിനിമരംഗത്തുളള നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ വിജയ് സേതുപതി പേരറിവാളനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അര്‍പ്പുതമ്മാളിന്റെ 29 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീം കോടതി വിധിയെ മാനിക്കണമെന്നുമാണ് വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.