കുവൈറ്റ് : ലോകത്തിലെ ആദ്യത്തെ പാസഞ്ചര്‍ എ 330-800 വിമാനം കുവൈറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തിപ്പിച്ചു. എ 330-800 വിമാനം ഇന്നലെ കുവൈറ്റില്‍ നിന്നും ദുബായിലേക്കാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പറന്നെത്തിയത്.

കുവൈറ്റിനും ദുബായ്ക്കും ഇടയിലുള്ള ചെറിയ ദൂരത്തിലാണ് പറന്നത്. നവംബര്‍ 20ന് 11.28നാണ് വിമാനം പുറപ്പെട്ടത്. വിമാനം ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് ദുബായില്‍ ചെലവഴിച്ചു. തുടര്‍ന്ന് 14.51 ന് തിരികെ പുറപ്പെട്ട വിമാനം 15.17ന് കുവൈറ്റിലെത്തി.