തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കൊല്ലത്തെ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ചുമട്ട് തൊഴിലാളികള്‍. തൊഴില്‍ ഭാരം കൂട്ടിയിട്ടും അര്‍ഹിക്കുന്ന വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

വേതനം വര്‍ധിപ്പിക്കണമെന്നും ബോണസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് സിവില്‍ സപ്ലെസ് സബ്് ഡിവിഷനിലെ തൊഴിലാളികള്‍ പല നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുള്ള സമര പരിപാടിയിലേക്ക് തൊഴിലാളികള്‍ നീങ്ങുന്നത്.