സൗദിയില്‍ വ്യഴാഴ്ച മുതല്‍ ശനിയാഴ്​ച വരെ സൗദി അറേബ്യയിലെ എട്ടോളം പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മക്ക, മദീന, തബൂക്ക്​, ഹാഇല്‍, ത്വാഇഫ്, അല്‍-ജൗഫ്, അല്‍വജ്ഹ്, അല്‍ഖസിം തുടങ്ങിയ പ്രദേശങ്ങളിലാണ് മഴക്കുള്ള സാധ്യത.

ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതായും പ്രദേശവാസികള്‍ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതര്‍ അറിയിച്ചു. ഇരുണ്ട അന്തരീക്ഷവും പൊടിക്കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.