ദുബായ്: പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സെന്റ് റെഫെത് ദുബായില്‍ അപകടത്തില്‍ മരിച്ചു. 36 വയസ്സുകാരനാണ്. പരിശീലന പറക്കലിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെത് മരണത്തിന് കീഴടങ്ങിയത്. മരുഭൂമിയിലെ പരിശീലനത്തിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

നിരവധി പറക്കലുകള്‍ നടത്തിയ റെഫെത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്നാണ് ശ്രദ്ധേയനായത്. ലോക റെക്കോര്‍ഡ് പ്രകടനമായിരുന്നു ഇത്. മാസങ്ങള്‍ക്ക് മുമ്ബ് ദുബായിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന റെഫെതിന്റെ വീഡിയോ വൈറലായിരുന്നു.