ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്നും ചോദ്യം ചെയ്യും.ഈ മാസം 20 വരെയാണ് ബിനീഷിനെ കോടതി എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടത്. ബിനീഷ് മയക്കുമരുന്ന് വിപണനം നടത്തിയിട്ടുണ്ടോയെന്നാണ് എന്‍.സി.ബി പ്രധാനമായും അന്വേഷിക്കുന്നത്. കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിനെയും ബിനീഷിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

അതേസമയം,കള്ളപ്പണക്കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. ബിനീഷിന്റെ ബിനാമികളാണെന്ന് സംശയിക്കുന്ന ചിലരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിട്ടുമുണ്ട്.