പ്രതിരോധ താരങ്ങള്‍ ഒന്നടങ്കം പരിക്കിന്റെ പിടിയിലായതോടെ സെന്റര്‍ ബാക്ക് സ്ഥാനത്ത് പരീക്ഷണത്തിന് ഒരുങ്ങി ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. ടീമിന്റെ പ്രതിരോധ താരങ്ങളായ വാന്‍ ഡൈക്, ജോയല്‍ മാറ്റിപ്, ഫാബിനോ എന്നിവര്‍ക്ക് പരിക്കേറ്റതോടെ പ്രതിരോധ നിരയില്‍ ജോ ഗോമസ് മാത്രമാണ് സെന്റര്‍ ബാക്ക് താരമായി പ്രതിരോധ നിരയില്‍ ഉണ്ടായിരുന്നത്.

ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായിരുന്ന മസ്ക്കരാനോ സെന്റര്‍ ബാക്ക് സ്ഥാനത്ത് കളിച്ചത് പോലെ ഹെന്‍ഡേഴ്സണ്‍, വെയ്ന്‍ഡലം, ജെയിംസ് മില്‍നര്‍, ആന്‍ഡി റോബര്‍ട്സണ്‍, ജെയിംസ് മില്‍നര്‍ എന്നിവരില്‍ ഒരാളെ സെന്റര്‍ ബാക്കായി ഉപയോഗിച്ചേക്കുമെന്ന സൂചനയും ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. അതെ സമയം യുവതാരങ്ങളായ നഥാനിയാല്‍ ഫിലിപ്സ്, ബില്ലി കൗമെറ്റിയോ, റിസ് വില്യംസ് എന്നിവരില്‍ ഒരാളെ സെന്റര്‍ ബാക്കായി ഇറക്കാനും സാധ്യതയുണ്ടെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ പറഞ്ഞു.