കലിഫോർണിയ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് 4 ദിവസം മാത്രം. നാഷനൽ പോളുകളെല്ലാം തന്നെ ബൈഡൻ ഏറെ മുന്നിലെന്ന് സൂചനകളുമായി രംഗത്ത്. പോപ്പുലറൽ വോട്ടു(ജനങ്ങളുടെ വോട്ട്) കളിൽ ബൈഡൻ 54 ശതമാനം നേടുമ്പോൾ 42 ശതമാനം മാത്രമേ ട്രംപിന് ലഭ്യമാവുയെന്നാണ് പല പോളുകളിലും സൂചിപ്പിക്കുന്നത്.

2016–ൽ ട്രംപും – ഹിലാരി ക്ലിന്റനും തമ്മിലുണ്ടായ തിരഞ്ഞെടുപ്പിൽ പോളുകൾ ഹിലാരി ക്ലിന്റന് ഏറെ അനുകൂലമായിരുന്നു. 65, 853, 625 വോട്ടുകൾ ഹിലറി നേടിയപ്പോൾ 62, 985, 106 വോട്ടുകൾ മാത്രമാണ് ട്രംപിന് ലഭ്യമായിരുന്നത്. എന്നിരുന്നാലും ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതിയിലുള്ള പ്രത്യേകതകൾ മൂലം ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ വോട്ടുകൾ ഉണ്ട്.

ജനാധിപത്യ രാജ്യമായിട്ടും, തുല്യതയ്ക്കുവേണ്ടി ഏവരും വാദിക്കുമ്പോഴും പല സംസ്ഥാനങ്ങളിലും ഇലക്ടറൽ വോട്ടുകളുടെ എണ്ണത്തിൽ ജനസംഖ്യാടിസ്ഥാനത്തിൽ തുല്യതയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് വയോമിംഗ് സംസ്ഥാനത്തിൽ 193,000 വോട്ടർമാർക്ക് ഒരു ഇലക്ടറൽ വോട്ട് എന്ന അനുപാതമുള്ളപ്പോൾ കലിഫോർണിയ സംസ്ഥാനത്ത് 718,000 പേർക്ക് ഒരു ഇലക്ടറൽ വോട്ട് എന്ന അനുപാതം തുടരുന്നു. ചെറിയ സംസ്ഥാനങ്ങൾക്ക് ഏറെ അനുകൂലമായിട്ടാണ് ഇലക്ടറൽ വോട്ടുകളുടെ എണ്ണം നിശ്ചയിച്ചിരിയ്ക്കുന്നത്..

2000–ൽ നടന്ന ബുഷ് – അൽഗോർ മത്സരത്തിലും 50,000 ലേറെ കൂടുതൽ വോട്ടു നേടിയ അൾഗോറിന് പ്രസിഡന്റ് സ്ഥാനത്തെത്താൻ കഴിഞ്ഞില്ല.ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം കിട്ടുന്ന പാർട്ടി സ്ഥാനാർഥി എതിർ സ്ഥാനാർഥിയുടെ ഇലക്ടറൽ വോട്ടുകളും തന്റെ വോട്ടുകളായി കണക്കാകുന്ന രീതിയാണ് അമേരിയ്ക്കയിലുള്ളത്. അതായത് ജയിക്കുന്നവൻ തോല്ക്കുന്നവന്റെ വോട്ടുകളും പെട്ടിയിലാക്കും.

ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പ് പോളുകൾ പ്രകാരം നില ഇങ്ങനെ.

സംസ്ഥാനം ഇലക്ടറൽ വോട്ട് വോട്ട് ശതമാനം ട്രപ് വോട്ട് ശതമാനം ബൈഡൻ

ഫ്ലോറിഡ 29 47.4 48.4

പെൻസിൽവാനിയ 20 45.1 50.4

ഒഹായോ 18 48.4 46.6

മിക്ഷിഗൺ 16 43.2 50.5

നോർത്ത് കാരലൈന 15 47.3 49.5

അരിസോണ 11 45.4 49.5

വിസ്കോൺസൻ 10 44.0 50.7

അയോവ 6 47.0 47.3

ഇങ്ങനെ പോവുന്ന പോളുകളുടെ കണക്കുകൾ.

പോളുകൾ സത്യമായാൽ 290 ന് മുകളിൽ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിയ്ക്കുമെന്നാണ് കണക്കാക്കുന്നത്.

എന്നാൽ പ്രവചനങ്ങൾ മാറിമറിയാനും സത്യമാവാനും ഇനി 4 ദിവസം.