ഫിലഡൽഫിയാ∙ട്രൈസ്റ്റേറ്റ് കേരളാ ഫോറംകേരള ദിനാഘോഷം നവംബർ 1, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അക്കിത്തം തിരുവരങ്ങിൽ നടത്തും. എഴുത്തുകാരി മീനു എലിസബത്ത് കേരള ദിനാഘോഷ സന്ദേശം നൽകും. സ്റ്റേറ്റ് റപ്രസന്റേറ്റീവ് ജാരെഡ് സോളമൻ മുഖ്യാതിഥിയായിരിക്കും. "കേരളം നമുക്കു തറവാട്" എന്ന തീമിൽ കേരള ദിനാഘോഷം ക്രമീകരിക്കും.

നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രൂസ്ടൗണിലുള്ള മയൂരാ റസ്റ്ററന്റ് ഹാളിൽ ക്ഷണിതാക്കൾ വിവിധ കേരള ദിനാഘോഷ കലായിനങ്ങൾ അവതരിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മയൂരാ റസ്ട്രോൻ്റ് ഹാളിൽ 25 വ്യക്തികൾക്കേ സമ്മേളിക്കാൻ പാസ് നൽകുകയുള്ളൂ. സൂം , ഫേസ് ബുക്ക് ലൈവ് സ്റ്റ്രീമുകളിൽ ഏവർക്കും പങ്കെടുക്കാം.
>കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ സുമോദ് നെല്ലിക്കാല (2673228527), ഓണാഘോഷ സമിതി ചെയർമാൻ അലക്സ് തോമസ് ( 2158505268) ജനറൽ സെക്രട്ടറി സാജൻ വർഗീസ് (2159067118), ട്രഷറർ രാജൻ സാമുവേൽ (2154351015).