പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ വ്യാ​ജ മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ദ്യ ദു​ര​ന്തം സംഭവിച്ച ചെ​ല്ല​ങ്കാ​വ് ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് വ്യാ​ജ മ​ദ്യം എ​ത്തി​ച്ച​ത് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണെ​ന്ന സി​പി​എം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.