കോഴിക്കോട് ജില്ലയിൽ ഇന്ന് 970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 886 പേർക്കാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 76 പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് 1154 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12277 ആയി.

പത്തനംതിട്ട ജില്ലയിൽ ഇന്ന് 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 255 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 31 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 302 പേർ ഇന്ന് രോഗമുക്തി നേടി. 3178 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.