ന്യൂ​ഡ​ല്‍ഹി: ടി.​ആ​ര്‍.​പി റേ​റ്റി​ങ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​പ്പ​ബ്ലി​ക്​ ചാ​ന​ല്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ അ​ര്‍​ണ​ബ്​ ഗോ​സ്വാ​മി​യോ​ട്​ ബോം​ബെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ റി​പ്പ​ബ്ലി​ക് ടി.​വി സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ല്‍ വാ​ദം കേ​ള്‍ക്കാ​ന്‍ ജ​സ്​​റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വി​സ​മ്മ​തി​ച്ചു.

റി​പ്പ​ബ്ലി​ക് ടി.​വി​യു​ടെ ഓ​ഫി​സ് വ​ര്‍ളി​യി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​ന്നും അ​തു​കൊ​ണ്ട് ബോം​ബെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.