വാഷിംഗ്ടണ്‍: ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലും ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്. ചൈനീസ് ആപ്പുകളായ ടിക് ടോക്, വീ ചാറ്റ് എന്നിവയ്ക്ക് ഈ മാസം 20 മുതല്‍ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്.

രാജ്യ സുരക്ഷ, വിദേശനയം, യു എസിന്റെ സമ്പദ് വ്യവസ്ഥ എന്നിവക്ക് ആപ്പുകള്‍ ഭീഷണിയാണെന്ന് അമേരിക്ക കണ്ടെത്തിരുന്നു. തുടര്‍ന്നാണ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്.

കഴിഞ്ഞ ജൂണിലാണ് ഇന്ത്യ ടിക് ടോക് ഉൾപ്പെടെയുള്ള ചെെനീസ് ആപ്പുകൾ നിരോധിച്ചത്.  പരമാധികാരത്തിനും, അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിലാണ് ടിക് ടോക് ഉള്‍പ്പെടെ  ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെയാണ് അമേരിക്കയിലും ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.