കോഴിക്കോട് ജില്ലയില്‍ 468 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്ക് രോഗം ബാധിച്ചു. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3096 ആയി.

 

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 300 പേർക്കാണ്. ഇതിൽ 285 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 10 പേർക്കും രോഗബാധ ഉണ്ടായി. ഒരു കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പേരയം സ്വദേശിയായ തോമസിൻ്റെ മരണമാണ് സ്ഥിരീകരിച്ചത്. 26 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.