തിരുവനന്തപുരം ജില്ലയിൽ 675 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 642 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 28 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 418 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്. ഒരു മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 5760 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 

എറണാകുളം ജില്ലയിൽ ഇന്ന് 319 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 309 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 8 ആരോഗ്യ പ്രവർത്തകർക്കും രോഗവ്യാപനമുണ്ടായി. 371 പേർ ഇന്ന് രോഗമുക്തി നേടി.