വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകള്‍ പാലിക്കണണമെന്ന് ദേശീയ വിമാന കമ്ബനിയായ സൗദി എയര്‍ലൈന്‍സ്. 25 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളാണ് പ്രഖ്യാപിച്ചത്. എന്നാലിതില്‍ ഇന്ത്യയില്ല.

യാത്രക്കാര്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുമെന്ന​ പ്രതിജ്ഞ ഫോറം പൂരിപ്പിച്ച്‌​ ഒപ്പിട്ട്​ നല്‍കണം. വിമാനത്താവളത്തിലെ ആരോഗ്യ നിരീക്ഷണ കേന്ദ്രത്തിലാണ്​​ ഏല്‍പിക്കേണ്ടത്​. ഏഴ്​ ദിവസത്തെ ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധം. ആരോഗ്യ ജീവനക്കാര്‍ക്ക്​​ ക്വാറന്‍റീന്‍ മൂന്ന്​ ദിവസമായിരിക്കും. ക്വാറന്‍റീന്‍ കാലാവധി അവസാനിക്കു​േമ്ബാള്‍ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും ​​ഫലം നെഗറ്റീവാവുകയും വേണം.

യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ തത്​മന്‍, തവക്കല്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം. രാജ്യത്തേക്ക്​ പ്രവേശിച്ചാല്‍​ എട്ട്​ മണിക്കൂറിനുള്ളില്‍ ‘തത്​ മന്‍’ ആപ്​ വഴി വീട്​ സ്​ഥിതി ചെയ്യുന്ന സ്ഥലം നിര്‍ണയിക്കണം. കോവിഡ്​ ലക്ഷണം വല്ലതും അനുഭവപ്പെടുന്നവര്‍ ഉടനെ 937 നമ്ബറില്‍ ബന്ധ​പ്പെടുകയോ അടിയന്തിര കേസുകളില്‍ അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക്​ ​പോകുകയോ വേണം. യാത്രക്കാര്‍ ‘തത്​മന്‍’ ലോഗിന്‍ ചെയ്​തു ദൈനംദിന ആരോഗ്യകാര്യങ്ങള്‍ വിലയിരുത്തണം. പ്രതിജ്ഞ ഫോമിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മുഴുവന്‍ വായിച്ച്‌​ മനസിലാക്കി അത്​ പാലിക്കാന്‍ തയ്യാറാകണമെന്നും അധികൃതര്‍ വ്യക്തമാക്കി.