വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യു​ടെ മൂ​ന്ന് അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ല്‍ ചൈ​ന സൈ​നി​ക സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി പെ​ന്‍റ​ഗ​ണ്‍.

ഇ​ന്ത്യ​യു​ടെ അ​യ​ല്‍​ക്കാ​രാ​യ പാ​കി​സ്താ​ന്‍, ശ്രീ​ല​ങ്ക, മ്യാ·​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം താ​യ്ല​ന്‍​ഡ്, സിം​ഗ​പ്പൂ​ര്‍, ഇ​ന്തോ​നേ​ഷ്യ, യു​എ​ഇ, കെ​നി​യ,താ​ന്‍​സ​നി​യ, അ​ങ്കോ​ള, ത​ജ​കി​സ്ഥൈ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് സൈ​നി​ക താ​വ​ള​ത്തി​നാ​യി ചൈ​ന ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​മെ​ങ്ങും സൈ​നി​ക സ​ന്നാ​ഹ​മൊ​രു​ക്കി അ​മേ​രി​ക്ക​ന്‍ സൈ​ന്യ​ത്തോ​ട് കി​ട​പി​ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ടു​ത്ത 20 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ ശേ​ഖ​രം ഇ​ര​ട്ടി​യാ​ക്കാ​നും ല​ക്ഷ്യ​മു​ണ്ട്. നി​ല​വി​ല്‍ 200ല്‍ ​താ​ഴെ ആ​ണ​വാ​യു​ധ​ങ്ങ​ളാ​ണ് ചൈ​ന​ക്കു​ള്ള​ത്. ചൈ​ന​യു​ടെ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യാ​ണ് പെ​ന്‍റ​ഗ​ണ്‍ പു​റ​ത്തു​വി​ടു​ന്ന​ത്.