കറികളില്‍ കേമനാണ് കൂട്ടുകറി കായയും ചേനയുമാണ് കൂട്ടുകറിയുടെ സാധാരണ ചേരുവകള്‍ മത്തന്‍കൂട്ട്,
തക്കാളിക്കൂട്ട്, ചിരക്കൂട്ട് എന്നിങ്ങനെ വ്യത്യസ്ത കൂട്ടുകറികള്‍ ഉണ്ടാക്കാമെങ്കിലും
കായക്കൂട്ടുതന്നെയാണ് ഓണ സദ്യയില്‍ സാധാരണ കണ്ടുവരുന്നത്.

ചേരുവകള്‍

കായ – 500 ഗ്രാം
ചേന- 500 ഗ്രാം
കടലപ്പരിപ്പ് – 200 ഗ്രാം
കാരറ്റ് – 200 ഗ്രാം
മഞ്ഞള്‍പൊടികാല്‍ ടീസ്പൂണ്‍
കുരുമുളക്പൊടി രണ്ടു ടീസ്പൂണ്‍
ശര്‍ക്കര 200 ഗ്രാം
നാളികേരം മൂന്നെണ്ണം
നാളികേരക്കൊത്ത്‌ഒരു കപ്പ്
പച്ചമുളക് 6 എണ്ണം(നെടുകെ ചീന്തിയത്)
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
ചുക്കുപൊടിഅര ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

കടലപ്പരിപ്പ് മുക്കാല്‍ ഭാഗം വേവിച്ച്‌ മാറ്റിവെക്കുക. കായയും ചേനയും കാരറ്റും ചെറിയ
ചതുരക്കഷണങ്ങളായി മുറിച്ച്‌ ഉപ്പും കുറച്ച്‌ മഞ്ഞള്‍പൊടിയും നെടുകെമുറിച്ച പച്ചമുളകുമിട്ട് കുറച്ച്‌
വെളിച്ചെണ്ണയും ചേര്‍ത്ത് വേവിച്ചെടുക്കുക വെള്ളം അധികം വെച്ചാല്‍ വെന്തുടഞ്ഞു പോകും. പാകത്തിന്
വെള്ളം മതി. നാളികേരം ഒരെണ്ണം വലുതെടുത്ത് നെയ്യുപോലെ ചരച്ചെടുക്കുക.

വെന്ത കഷണങ്ങളിലേക്ക്‌അരച്ചെടുത്ത നാളികേരം ശരക്കര പൊടിച്ചത് എന്നിവ ചേര്‍ക്കുക ഒന്നു തിളയ്ക്കുമ്ബോള്‍ വേവിച്ചുവെച്ച കടലപ്പരിപ്പ് ചേര്‍ത്തിളക്കി വാങ്ങുക. ബാക്കിയുള്ള രണ്ടു നാളികേരം ചുവക്കനെ വറുത്തെടുത്തശേഷം നേരത്തെ വാങ്ങിവെച്ച കൂട്ട് വറുത്ത നാളികേരത്തില്‍ത്തട്ടി നന്നായി ഇളക്കി യോജിപ്പിക്കുക.കുരുമുളക്പൊടിയും കറിവേപ്പിലയും ചേര്‍ത്തതിന്ശേഷം നേരത്തെ മാറ്റിവെച്ച നാളികേരക്കൊത്ത് വെളിച്ചെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. വറ്റല്‍മുളക്, കടുക്
എന്നിവകൊണ്ട് വറുത്തിടാം.