ആശുപത്രിയിലായിരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. പതിവ് പരിശോധനകള്‍ക്കായാണ് കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്ക് മാത്രമാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ ഡിഎസ് റാണ അറിയിച്ചിരുന്നു.