എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും കമ്യൂണിസ്റ്റ് നേതാക്കളെയും അയോധ്യയിലെ ഭൂമി പൂജക്ക് ക്ഷണിച്ച്‌ ബിജെപി നേതാവ്. തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണസാ​ഗര്‍ റാവു ആണ് ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അവര്‍ക്ക് മതേതരത്വവും സഹിഷ്ണുതയും പ്രകടിപ്പിക്കാമെന്നും കൃഷ്ണസാ​ഗര്‍ പറഞ്ഞു.

‘ഇടത് നേതാക്കളും ഉവൈസിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ നിസ്സാരമാണ്. അവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പോലും പറയേണ്ടതില്ല. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആ സ്വാതന്ത്ര്യമുണ്ട്’- എന്നാണ് കൃഷ്ണസാ​ഗര്‍ റാവു പറയുന്നത്.