ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ 6426 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 82 പേരാണ് മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ അഞ്ചു പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,34,114 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 5927 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

നിലവില്‍ 57,490 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,72, 883 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 3741 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശില്‍ ഇന്ന് പതിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിനകണക്ക് പതിനായിരം കടക്കുന്നത്. 10,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,20390 ആയി.

സംസ്ഥാനങ്ങളില്‍ ഇത് രണ്ടാം തവണയാണ് പ്രതിദിനക്കണക്കുകള്‍ പതിനായിരം കടക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു.

ഇന്ന് രോഗമുക്തരായി 2,784 പേര്‍ ആശുപത്രി വിട്ടു. 65 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത് 55,406 പേരാണ്. മരിച്ചവരുടെ എണ്ണം 1,213 ആണ്. സംസ്ഥാനത്ത് 63,771 സജീവകേസുകളാണ് ഉള്ളത്.