മും​ബൈ: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യി​ക്കും മ​ക​ള്‍ ആ​രാ​ധ്യ​യ്ക്കും രോ​ഗ​മു​ക്തി. ഇ​രു​വ​രും മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി വി​ട്ടു.  ടെ​സ്റ്റു​ക​ള്‍ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. അ​ഭി​ഷേ​ക് ബ​ച്ച​നാ​ണു ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും വീ​ട്ടി​ലാ​ണെ​ന്നും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും ആ​ശം​സ​ക​ള്‍​ക്കും ന​ന്ദി​യെ​ന്നും അ​ഭി​ഷേ​ക് ബ​ച്ച​ന്‍ ട്വീ​റ്റ് ചെ​യ്തു.

കു​ടും​ബ​ത്തി​ല്‍ അ​മി​താ​ഭ് ബ​ച്ച​നാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് അ​ഭി​ഷേ​കി​നും ഐ​ശ്വ​ര്യ​യ്ക്കും ആ​രാ​ധ്യ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഹോം ​ക്വാ​റ​ന്ൈ‍​റ​നി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും. ജൂ​ലൈ പ​തി​നെ​ട്ടി​നാ​ണ് ഇ​രു​വ​രെ​യും നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​ച്ച​ന്‍ കു​ടും​ബ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നെ​ങ്കി​ലും ജ​യ​ബ​ച്ച​ന്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ രോ​ഗ​ബാ​ധി​ത​ര​ല്ലെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്.