സൗദി അറേബ്യയില്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2241 പേര്‍ ഇന്ന് സുഖം പ്രാപിച്ചപ്പോള്‍ 2378 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,62,772 ആണ്. 2,15,731 ആണ് ആകെ രോഗമുക്തരുടെ എണ്ണം.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 44,369 ആയി ഉയര്‍ന്നു. ഇതില്‍ 2,143 പേര്‍ ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 37 പേര്‍ മരിച്ചു.മരണത്തിന്റെ കാര്യത്തില്‍ തലസ്ഥാന നഗരമാണ്​ മുന്നില്‍. റിയാദില്‍ ആകെ മരണ സംഖ്യ 7729 ആയി. ജിദ്ദയില്‍ 642ഉം മക്കയില്‍ 517ഉം ആണ്​.