• ഷാജീ രാമപുരം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ദേഹവിയോഗത്തിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഒരു അനുസ്മരണ സമ്മേളനം സൂം മീറ്റിംഗിലൂടെ ഇന്ന് വൈകിട്ട് ന്യുയോർക്ക് സമയം രാത്രി 9 മണിക്ക് നടത്തപ്പെടുന്നു.

ഭദ്രാസനത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളെ കൂടാതെ വിവിധ സഭാ, സാമൂഹിക മണ്ഡലങ്ങളെ പ്രതിനിധികരിച്ചും അനേകർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കേരളത്തിൽ ആയിരിക്കുന്ന ബിഷപ് ഡോ.മാർ ഫിലക്സിനോസും, കുടുംബാംഗങ്ങളും സമ്മേളനത്തിൽ സംബന്ധിക്കുന്നു.

ജൂലൈ 22 ബുധനാഴ്ച്ച ആയിരുന്നു മാതാവ് മറിയാമ്മ ഐസക്കിന്റെ സംസ്കാരം മാവേലിക്കര ചെറുകോൽ മാർത്തോമ്മ പള്ളിയിൽ വെച്ച് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും സഭയിലെ മറ്റ് ബിഷപ്പുന്മാരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടത്.

ഇന്ന് (വെള്ളി) വൈകിട്ട് ന്യൂയോർക്ക് സമയം 9 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ സഭാവിശ്വാസികളെയും ക്ഷണിക്കുന്നതായി നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു. മീറ്റിംഗ് ഐഡി 853 4806 5606 പാസ് വേഡ് 359610.