• ഡോ. വിനോദ് മാത്യു
    (അസി. പ്രൊഫ. പുഷ്പഗിരി കോളേജ് ഓഫ് ഡന്റല്‍ സയന്‍സസ്‌)

മുഖസൗന്ദര്യം, നിരതെറ്റിയ പല്ലുകൾ, പല്ലുകൾക്കിടയിലെ വിടവുകൾ, വിസ്ഡം ടൂത്ത് വരുമ്പോൾ ഉള്ള വേദന നീർക്കെട്ട്‌ , വായനാറ്റം എന്നീ പ്രശ്നങ്ങളാണ് കൗമാരക്കാർ നേരിടുന്ന പ്രധാന ദന്ത ആരോഗ്യ പ്രശ്നങ്ങൾ.

പ്രായഭേദമന്യേ ഭക്ഷണകാര്യങ്ങളിൽ പുതിയ ശീലങ്ങൾ   ഉണ്ടായിട്ടുണ്ട് ശുചിത്വത്തിന്റെ കാര്യത്തിൽ  കേരളീയർ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ശരിയാണ് എങ്കിലും കൃത്യമായ രീതിയിൽ ഉള്ള ശ്രദ്ധ ആണോ ഉള്ളതെന്ന് എന്ന് നാം പരിശോധിക്കേണ്ടത് ആവശ്യമാണ്. രണ്ടുനേരം പല്ലു തേക്കുന്നത് നല്ലതാണ് പക്ഷേ ഇത് ശരിയായ രീതിയിൽ തന്നെ ആണോ ചെയ്യുന്നത്  എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യപരമായ  ഭക്ഷണരീതി ആണോ എന്ന് പരിശോധന നടത്തുന്നതിന് ഒപ്പം പല്ലുകൾക്കും വായ്ക്കും ആവശ്യമുള്ള ശുചീകരണം കൃത്യമായി നടക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്.   തിരക്കിട്ട ഈ കാലഘട്ടത്തിൽ  കുട്ടികളും മുതിർന്നവരും വീട്ടിലെ ഭക്ഷണത്തിനൊപ്പം  ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നു . ഇത് അമിതമാക്കു മ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒപ്പം തന്നെ  ദന്ത വായ പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണുന്നു. നല്ല ശീലങ്ങൾ എല്ലാം തന്നെ മാതാപിതാക്കളും ഗുരുക്കൻമാരും നല്ല സുഹൃത്തുക്കളും പഠിപ്പിച്ചു തന്നിട്ടുള്ളതാണ്. പല്ലു തേക്കാനും വായ വൃത്തിയാക്കുവാനും കുളിക്കുവാനും ശീലങ്ങൾ ചെറുപ്പത്തിൽതന്നെ സ്വായത്തം ആയതാണ്എന്നാൽ ഇത്  കാലക്രമേണ ഒരു ചടങ്ങായി മാറാറുണ്ട് .അതിനുള്ള ഉപയോഗം കൃത്യമല്ലാത്ത ആകുകയും ചെയുന്നു. ചെറുപ്പത്തിൽ മുതലുള്ള ദന്ത വായ സംരക്ഷണം ജീവിതകാലം മുഴുവൻ പ്രയോജനം ചെയ്യുന്നു .ഇതിന് കൃത്യമായ സംരക്ഷണം ശ്രദ്ധിക്കാതിരുന്നാൽ ഒരു സമയത്ത് എല്ലാ പ്രശ്നങ്ങളും കൂടെ ഒരുമിച്ച് ഉണ്ടാവുകയും പല്ലുകൾക്ക് നഷ്ടം സംഭവിക്കുന്നത് കാരണമാകുകയും ചെയ്യും  

ചെറുപ്പത്തിൽതന്നെ ദന്ത വായ ആരോഗ്യം സംരക്ഷിക്കുന്ന അതുവഴി നല്ല ചിരിയും ആരോഗ്യമുള്ള നല്ല പല്ലുകളും സ്വന്തമാക്കാവുന്നതാണ്. കാഴ്ചയ്ക്കുള്ള പ്രാധാന്യം പോലെതന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനും പല്ലുകൾ ആവശ്യമാണ് . പല്ലുകളെ ശരീരത്തിലെ അവയവം ആയി മനസ്സിലാക്കി അതിനെ ഉപയോഗം ജീവിതകാലം മുഴുവൻ നിൽക്കേണ്ടതാണ് എന്ന് മനസ്സിലാക്കുകയും ചെയ്യണം കുട്ടിക്കാലം മുതൽ നല്ല ദന്ത വായ ആരോഗ്യ ശീലം വളർത്തിയെടുക്കണം അതിനായി ഏതാനും വഴികൾ നമുക്ക് നോക്കാം:

ദിവസവും രണ്ടുനേരം കൃത്യമായി പല്ലുതേയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായി നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് കുട്ടികൾ ചെറിയ പ്രായത്തിൽ അവരുടെ മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നില്ല എന്നാൽ കൗമാരത്തിൽ എത്തുമ്പോൾ അവർക്ക് സൗന്ദര്യ ബോധം കൂടുതൽ ആയി തുടങ്ങും. കൃത്യമായ ദന്തസംരക്ഷണം നടന്നില്ല എങ്കിൽ അത് പല്ലുകളിൽ കറ , വായ്നാറ്റം പല്ല്ഇല്ലായ്മ എന്ന അവസ്ഥ ഇവയിലേക്ക് നയിക്കുന്നു

ദന്ത വായ സംരക്ഷണത്തിനായി ഇന്ന് ഒരുപാട് ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് അതിൽ നമ്മുടെ പല്ലുകൾക്കും മോണയ്ക്കും ആവശ്യമുള്ളത് ഏതാണ് എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കുവാനും കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം പല്ല് തേപ്പ് നോടൊപ്പം തന്നെ ദന്തൽ ഫ്ലോസ്സിങ്ങ് ഈ കാലത്തെ ഭക്ഷണ രീതികൾക്ക് ആവശ്യമാണ്.

ആഹാരകാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ ചെലുത്തണം ഭക്ഷണത്തിൽ പച്ചക്കറികൾ പഴവർഗങ്ങൾ നാരുകളടങ്ങിയവ എന്നിവ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ പുകവലി മറ്റു ലഹരിപദാർത്ഥങ്ങൾ ഇവയുടെ ദൂഷ്യവശങ്ങേ ളേയും പറ്റി കൃത്യമായി പറഞ്ഞ് മനസ്സിലാക്കണംസ്കൂളുകളിൽ ഇതിനുള്ള ബോധവൽക്കരണവും ഇതിന്റെ ദൂഷ്യ വശങ്ങൾ ഉൾക്കൊണ്ട പോസ്റ്റുകളും പ്രദർശിപ്പിക്കണം.

ദന്ത സംരക്ഷണം  കൗമാരത്തിൽ

1.ടൂത്ത്പേസ്റ്റ്ടൂത്ത് ബ്രഷും പേസ്റ്റും കൊണ്ട് ദിവസവും രണ്ടു നേരം 3 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ കണ്ണാടിയിൽ നോക്കി ശരിയായ രീതിയിൽ പല്ലുതേക്കാൻ ശീലിക്കണം. പല്ലുകളുടെയും മോണയുടെയും ബലത്തിനും ആരോഗ്യത്തിന്  ഇത് അത്യാവശ്യമാണ്

കാലത്തെ എഴുന്നേറ്റാലുടൻ പല്ലുതേയ്ക്കുക രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് എന്നതിനേക്കാൾ രാത്രി ഭക്ഷണത്തിന് ശേഷം  ഉടൻ പല്ല് തേക്കുക

2. പല്ലു തേക്കുന്ന രീതി മോണയ്ക്ക് നേരെ 45 ഡിഗ്രി ചരിച്ച് പല്ല് ശരിയായ രീതിയിൽപല്ലു തേക്കുന്നത്പല്ലിന്റെയും മോണയുടെ സംരക്ഷണത്തിന് ആവശ്യമാണ്

3  ദന്തൽ ഫ്ലോസുകൾ ഉപയോഗിക്കുന്നത് പല്ലിനെയും മോണയുടെയും ആരോഗ്യത്തിന് നിലനിർത്തുന്നതിന് വളരെയധികം സഹായകമാണ്ഇത് രണ്ടു പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയ ഭക്ഷണ അവശിഷ്ടങ്ങളെ പൂർണമായി നീക്കം ചെയ്യുന്ന  ഈ ഭാഗത്താണ് ഏറ്റവും കൂടുതൽ പോട് വരുവാനുള്ള സാധ്യത

4. നല്ല ദിനചര്യ ശീലങ്ങൾക്കൊപ്പംനല്ല ആഹാര ശീലങ്ങളും പല്ലിന്റെയും മോണയുടെയും ശരീരത്തെയും ആരോഗ്യത്തിന് അത്യാവശ്യമാണ്

5 മധുരപാനീയങ്ങളും മധുരപലഹാരങ്ങളുടെ യും മൈ ദാ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങളുടെ അമിതമായ ഉപയോഗം പല്ലുകളിൽ പോട്  ഉണ്ടാക്കാനായി കാരണമാകുന്നു പല്ലിലും മോണയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇതിൻറെ അവശിഷ്ടങ്ങൾ വൃത്തിയാക്കുവാൻ സാധിക്കാതെ വരുമ്പോൾ പോടുകൾക്കും മോണ രോഗങ്ങൾക്കും കാരണമാകും.

6.ധാരാളം വെള്ളം കുടിക്കുന്നത് പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ഉത്തമമാണ് കാരണം ഉമിനീര് കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നത് വെള്ളം കുടിക്കുന്നതിലൂടെ ആണ് ഉമിനീരിൽ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള ധാതുക്കളും എൻസൈമുകളും പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാനും പുളിപ്പ് ഉണ്ടാകാതിരിക്കുവാനും ദഹനത്തിനും സഹായിക്കുന്നു

7.ഇതൊക്കെയാണെങ്കിലും വർഷത്തിലൊരിക്കൽ ഒരു ദന്തഡോക്ടറെ കണ്ട് പ്രശ്നങ്ങൾ എന്തെങ്കിലും  ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

വായ്ക്കുള്ളിൽ ഉണ്ടാകുന്ന വെളുത്തതും ചുവന്നതും ആയിട്ടുള്ള പാടുകളും തടിപ്പുകളും പ്രശ്നം ഉള്ളതാണോ എന്ന് പരിശോധിച്ചു പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സിക്കാനായി ഈ പരിശോധന നമ്മെ സഹായിക്കുന്നു

കൗമാരക്കാരിൽ കാണുന്ന സാധാരണ ദന്ത പ്രശ്നങ്ങൾ ഞങ്ങൾ

1.ദന്തക്ഷയം  പോട്

ദന്തക്ഷമാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നത് ചെറിയ പ്രായത്തിൽ പിറ്റ് ആന്റ് ഫിഷർ സീലൻറ് പോലെയുള്ള പ്രതിരോധം ചികിത്സകൾ ചെയ്താൽ ഒരു പരിധിവരെ ദന്തക്ഷയം നമുക്ക് തടയുവാനായി സാധിക്കും കുഞ്ഞുങ്ങളിൽ അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ള സമയത്ത് പാൽ പല്ലുകളും സ്ഥിരദന്തങ്ങളും സമ്മിശ്രമായി കണ്ടുവരുന്ന പ്രായമാണ് ഈ പ്രായത്തിൽ പുതിയതേത് പഴയ തേത് എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാലമാണ് ഒരു ഡോക്ടറെ കണ്ടു കാര്യം കൃത്യമായി പറഞ്ഞു കൃത്യമായി മനസിലാക്കുക.  ഇതിനോടൊപ്പം ആഹാരകാര്യത്തിൽ ക്രമീകരണങ്ങൾ വരുത്തുകയും കൃത്യം ആയിട്ടുള്ള ശുചീകരണ ഉപാധികളും രീതികളും ഉപയോഗിക്കുകയും ചെയ്താൽ രോഗങ്ങൾ തടയുവാനായി സാധിക്കും എന്നാൽ ഇത് കൂടുതലായി ബാധിച്ചിട്ടുണ്ടെങ്കിൽ ഫലപ്രദമായ ചികിത്സകൾ നൽകി നിലനിർത്താൻ ശ്രമിക്കുക

2.മോണരോഗം

പള്ളികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാക്ക് നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാനായി സാധിക്കില്ല ഇത് രോഗാണുക്കളുടെ ഒരു കോളനിയാണ് ,പേസ്റ്റിൽ അടങ്ങിയിരിക്കുന്നആൻറി മൈക്രോബിയൽ കണ്ടൻസ് ബ്രഷ് ഒപ്പം ഈ പ്ലാക്ക് പൂർണമായും നീക്കം ചെയ്യുംഇതിനോടൊപ്പം വാർഷികം ആയിട്ടുള്ള പല്ലു ക്ലിനിംഗ്  കാൽകുലസ് അഥവാ ചെത്തൽ പൂർണമായും നീക്കം ചെയ്യുന്നു ഈ ചികിത്സ കൃത്യമായി ചെയ്താൽ നല്ലൊരു ശതമാനം മോണ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സാധിക്കുന്നു

3.നിരതെറ്റിയതുംകൂടി നിൽക്കുന്നതുമായ പല്ലുകൾ

കൗമാരക്കാർ നേരിടുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യ വിഷയമാണ് നിരതെറ്റിയ പല്ലുകൾ ഇതിൽ കറകളും കൂടി അടിഞ്ഞു കൂടുമ്പോൾ മോശമാക്കുന്നു

കൃത്യമായ അവലോകനം നടത്തി പല്ലുകൾ നിരതെറ്റിയതിന് ചികിത്സ ലഭ്യമാക്കേണ്ടതാണ്

നിര തെറ്റലിന്റെ സാധ്യത ആറ് വയസ്സു മുതൽ നിരീക്ഷണത്തിൽ വരുത്തുകയും ചികിത്സകൾ പല ഘട്ടങ്ങളായി ലഭ്യമാക്കുകയും വേണം

4. എല്ലിന്റെ ഉള്ളിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ ഇംപാക്റ്റട് ടീത്ത് :

സാധാരണയായി അവസാനത്തെ നാല് പല്ലുകൾ വിസ്ഡം ടൂത്ത് ആണ് കൂടുതലായി ഇംപാക്ട് ആയിട്ട് കാണുന്നത് എക്സ്റേ പരിശോധനയിലൂടെ അതിന്റെ പൊസിഷൻ മനസ്സിലാക്കി ആവശ്യം ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് നീക്കം ചെയ്യുന്നത് ഭാവിയിൽ വേദനയും നീരും വായ തുറക്കുവാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നതും ഒഴിവാക്കുവാനായി സാധിക്കും ഈ പല്ലുകൾ എടുത്തു കളയുന്നത് ആ ഭാഗത്തെ ബ്രഷിംഗ് കൃത്യമായി നടത്തുവാനും സാധിക്കും. ഇത് എടുത്തു കളഞ്ഞാൽ പല്ല് വയ്ക്കേണ്ട ആവശ്യം ഇല്ല. കൗമാരപ്രായക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ 18 വയസ്സിനും 20 വയസ്സിനും ഇടയിൽ ഓ പി ജി എക്സറേ പരിശോധന നടത്തി ഈ പല്ലുകളുടെ പൊസിഷൻ അറിയണം . ഇതു ക്യത്യമായി വരാൻ സാധ്യത ഉണ്ടോ എന്ന് പരിശോധന നടത്തി സാധ്യത ഇല്ല എങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം എടുത്തു കളയണം . സ്ത്രീകൾക്ക് ഗർഭ കാലത്ത് ഈ പല്ലുകൾക്ക് വേദന ഉണ്ടായാൽ ചികിൽസയും മരുന്നും നൽകുന്നത് ബുദ്ധിമുട്ടാണ്

നല്ല ആരോഗ്യ ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ ശീലിക്കുന്നത് വളരെ ഉപകാരപ്രദമാണ് മാതാപിതാക്കൾ പല്ലു തേക്കുന്നത് കൃത്യമായി കുട്ടികളെ പഠിപ്പിച്ചു കൊടുക്കുക

അതിന് ആദ്യം പരിശോധന നടത്തേണ്ടത് നിങ്ങൾക്ക് ഇത് കൃത്യമായി അറിയാമോ എന്നുള്ളതാണ് ,കൃത്യമായി അറിയില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായത്തിൽ  പഠിച്ചെടുക്കു ദന്ത  ചികിത്സകൾ വളരെയധികം ചിലവേറിയ ചികിത്സകളാണ് എന്ന് നമുക്കറിയാമല്ലോ ചികിത്സയിലേക്ക് എത്താതിരിക്കാൻ സമയോചിതമായ പ്രതിരോധ ചികിത്സകളും പരിപാലനവും നൽകിയാൽ മതിയാവും വർഷത്തിലൊരിക്കലുള്ള പരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യാനുസരണമുള്ള ചികിത്സകൾ ഇതെല്ലാം സങ്കീർണമായ  ദന്ത രോഗങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കുവാൻ സഹായിക്കുo.