മൂന്നാമത്തെ ടെസ്റ്റിലും ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ജൂലൈ 7 നാണ് 65 കാരനായ ബൊല്‍സനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ രണ്ട് ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി. അതുകൊണ്ട് രണ്ടാഴ്ചത്തേക്കു കൂടി അദ്ദേഹം ക്വാറന്‍റൈനില്‍തന്നെ തുടരണം.

രോഗത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ സ്രവങ്ങള്‍ മൂന്നാംവട്ട പരിശോധനയ്ക്കായി അയച്ചത്. രാത്രിയോടെ ലഭിച്ച ഫലത്തില്‍ വീണ്ടും കൊറോണയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ സജ്ജീകരിച്ച സെമി ഐസൊലേഷന്‍ വാര്‍ഡിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.

ജൂലൈ ഏഴിനാണ് ബോള്‍സനാരോയ്ക്ക് ആദ്യം കൊറോണ വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ രണ്ടാം വട്ട പരിശോധനയിലും രോഗം ഉളളതായി സ്ഥിരീകരിക്കുകയായിരുന്നു.