ന്യൂ​ഡ​ല്‍​ഹി : സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്നുസാ​വ​കാ​ശം ലഭിച്ചെങ്കിലും പൂ​ര്‍​ണ ആ​ശ്വാ​സ​ത്തി​ലെ​ത്താ​തെ സ​ച്ചി​ന്‍ പൈ​ല​റ്റ് . അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടാ​ല്‍ ത​ന്‍റെ രാഷ്‌ട്രീയം അ​വ​സാ​നി​പ്പിക്കു​മെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞ​താ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ഏ​റ്റ​വു​മ​ടു​ത്ത ഒ​രു നേ​താ​വു പറയുന്നത് . അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി കോ​ണ്‍ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ നി​ന്നു പോ​രാ​ടാ​നാണുതാ​ത്പ​ര്യ​മെ​ന്നു​ സ​ച്ചി​ന്‍ പറയുന്നു . സ്പീ​ക്ക​റു​ടെ നോ​ട്ടീ​സി​നെ​തി​രേ സ​ച്ചി​ന്‍ പ​ക്ഷം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ഇ​ന്നു രാ​വി​ലെ വി​ധി പ​റ​യും .

വി​മ​ത എം​എ​എ​ല്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണ് കോ​ട​തി വി​ധി​യെ​ങ്കി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ര്‍​ക്കാ​രി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​രി​യ നി​ല​യി​ലാ​കും . എ​ന്നാ​ല്‍, സ​ച്ചി​ന്‍ ഉ​ള്‍​പ്പെടെ 19 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യാ​ല്‍ ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം വര്‍ധിക്കും .

അ​തി​നി​ടെ, സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ് ബി​ജെ​പി വി​മ​ത​രെ കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി ഗെ​ഹ്‌​ലോ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി . ഗൂ​ഢാലോ​ച​ന​യ്ക്കു പി​ന്നി​ല്‍ കേ​ന്ദ്ര മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് ഉ​ണ്ടെ​ന്നും ക​ത്തി​ല്‍ പറയുന്നു .