ന്യൂഡല്‍ഹി : വനിതകള്‍ക്കു കരസേനയില്‍ സ്ഥിര നിയമനം (പെര്‍മനന്റ് കമ്മിഷന്‍) നല്‍കുന്നതിനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകള്‍ക്കു സ്ഥിര നിയമനം നല്‍കണമെന്ന ഫെബ്രുവരി 17ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

ക​​​​ര​​​​സേ​​​​ന​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​​​​ക്കു കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ന​​​​ല്‍​​​​കി ശ​​​​ക്തീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ര്‍​​​​മി വ​​​​ക്താ​​​​വ് കേ​​​​ണ​​​​ല്‍ അ​​​​മ​​​​ന്‍ ആ​​​​ന​​​​ന്ദ് പ​​​​റ​​​​ഞ്ഞു. സേ​​​​ന​​​​യി​​​​ലെ 10 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഷോ​​​​ര്‍​​​​ട്ട് സ​​​​ര്‍​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നി​​​​ല്‍ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ള്‍​​​​ക്കു പെ​​​​ര്‍​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ന്‍ ന​​​​ല്‍​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സ്ഥിര നിയമനം ആവശ്യമുള്ളവര്‍ അക്കാര്യം സേനയെ അറിയിക്കണം. തുടര്‍ന്ന് സിലക്‌ഷന്‍ ബോര്‍ഡ് ചേര്‍ന്ന് നിയമന പട്ടിക തയാറാക്കും. ആ​​​​ര്‍​​​​മി എ​​​​യ​​​​ര്‍ ഡി​​​​ഫ​​​​ന്‍​​​​സ്, സി​​​​ഗ്ന​​​​ല്‍, എ​​​​ന്‍​​​​ജി​​​​നി​​​​യ​​​​ര്‍, ആ​​​​ര്‍​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ന്‍​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍​​​​ജി​​​​നി​​​​യേ​​​​ഴ്സ്, ആ​​​​ര്‍​​​​മി സ​​​​ര്‍​​​​വീ​​​​സ് കോ​​​​ര്‍, ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ലാ​​​​ണ് ഇ​​​​നി പെ​​​​ര്‍​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ന്‍ ന​​​​ല്‍​​​​കു​​​​ക. ജ​​​​ഡ്ജ് അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ (ജെ​​​​എ​​​​ജി), എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ നേ​​​​ര​​​​ത്തെ പെ​​​​ര്‍​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ന്‍ ന​​​​ല്‍​​​​കിവരുന്നുണ്ട്.

ഷോ​​​​ര്‍​​​​ട്ട് സ​​​​ര്‍​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നി​​​​ല്‍ അ​​​​ഞ്ചു വ​​​​ര്‍​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് ആ​​​​ദ്യ നി​​​​യ​​​​മ​​​​നം, പി​​​​ന്നീ​​​​ട് 14 വ​​​​ര്‍​​​​ഷം വ​​​​രെ നീ​​​​ട്ടി ന​​​​ല്‍​​​​കും. സ്ഥിര നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം പുരുഷന്‍മാരുടേതു പോലെ സേനാ റാങ്കുകള്‍ക്കനുസരിച്ചായിരിക്കും. ജനറല്‍ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം 62 ആണ്. അതിനു താഴെയുള്ള ലഫ്. ജനറല്‍ ഉദ്യോഗസ്ഥരുടേത് 60.