കുവൈത്ത്​ സിറ്റി: കുവൈത്തില്‍ കോവിഡ്​ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതി​​െന്‍റ മൂന്നാം ഘട്ടം ജൂലൈ 28ന്​ ആരംഭിക്കും. പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹി​​െന്‍റ അധ്യക്ഷതയില്‍ വ്യാഴാഴ്​ച ചേര്‍ന്ന കുവൈത്ത്​ ​മന്ത്രിസഭ യോഗമാണ്​ ഇക്കാര്യം തീരുമാനിച്ചത്​. അഞ്ചുഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനാണ്​ സര്‍ക്കാര്‍ തീരുമാനം.

മൂന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ​സ്ഥാപനങ്ങള്‍ 50 ശതമാനം​ ശേഷിയില്‍ പ്രവര്‍ത്തിക്കും. നിലവില്‍ ഇത്​ 30 ശതമാനമാണ്​. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്​സി സര്‍വീസ്​ ആരംഭിക്കാമെന്നതാണ്​ മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോര്‍ട്ടുകളും നിയന്ത്രണങ്ങളോടെ ഇൗ ഘട്ടത്തില്‍ പ്രവര്‍ത്തിക്കും.