കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തോടൊപ്പമുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സ്ഥലംമാറ്റിയ കൊച്ചി കസ്റ്റംസ് കമീഷണറുടെ ഉത്തരവ് വിവാദത്തില്. സാധാരണയുണ്ടാകാറുള്ള സ്ഥലംമാറ്റ ഉത്തരവുമാത്രമാണ് ഇതെന്നാണ് വിശദീകരണം. എന്നാല് ഏറെ പ്രാധാന്യമുള്ള സ്വര്ണക്കടത്ത് കേസില് സഹകരിക്കുന്നവരെ മാറ്റുമ്ബോള് അന്വേഷണസംഘത്തോട് കൂടിയാലോചിച്ചില്ലെന്ന പരാതി ഉയരുന്നു.

പ്രിവന്റീവ് ഇന്സ്പെക്ടര്, സൂപ്രണ്ട്, എക്സാമിനര് തലങ്ങളിലുള്ള 78 പേരെ സ്ഥലം മാറ്റിയ ഉത്തരവ് ബുധനാഴ്ചയാണ് ഇറങ്ങിയത്. സ്വര്‍ണക്കേസ് അന്വേഷണസംഘം ആശങ്ക അറിയിച്ചതിനെ തുടര്ന്ന് ഉത്തരവ് ചീഫ് കമീഷണര് താല്ക്കാലികമായി മരവിപ്പിച്ചതായാണ് വിവരം. കസ്റ്റംസ് പ്രിവന്റീവ് കമീഷണര് സുമിത് കുമാര് ഉള്‍പ്പെടെ അഞ്ചുപേര്ക്കാണ് സ്വര്ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ചുമതലയുള്ളത്. കേസില് സഹകരിക്കുന്ന നാല്പ്പതോളം വരുന്ന കസ്റ്റംസ് സംഘത്തില് പരിചയസമ്പന്നര് കുറവാണ്. സ്ഥലം മാറ്റിയതില് ഒരാള് ദീര്ഘകാല സര്വീസ് അനുഭവമുള്ളയാളാണെന്നതാണ് അന്വേഷണസംഘത്തെ ആശങ്കയിലാക്കുന്നത്. നേരത്തെ അന്വേഷിച്ച സ്വര്ണക്കടത്ത് കേസുകളില് ഇദ്ദേഹം സഹകരിച്ചിട്ടുമുണ്ട്.

സംഘത്തിലെ മറ്റു പലരും കസ്റ്റംസിന്റെ വിവിധ വകുപ്പുകളില്നിന്ന് ഡപ്യൂട്ടേഷനിലും മറ്റും നിയോഗിക്കപ്പെട്ടവരാണ്. കൊച്ചി കസ്റ്റംസ് കമീഷണറുടെ കേഡറിലുള്ളവര്ക്കാണ് അദ്ദേഹം സ്ഥലം മാറ്റം നല്കിയതെന്ന വിശദീകരണമാണ് കസ്റ്റംസ് നല്കുന്നത്. എന്നാല് ഏറെ വിവാദമായ കേസിന്റെ അന്വേഷണത്തെ ബാധിക്കുന്ന നടപടികള് കൂടിയാലോചിച്ച്‌ കൈക്കൊള്ളേണ്ടതായിരുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്വര്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല കസ്റ്റംസ് പ്രിവന്റീവ് കമീഷണര് സുമിത് കുമാറിനാണ്. അദ്ദേഹം സ്ഥലംമാറ്റ ഉത്തരവിനോട് പ്രതികരിച്ചില്ല.

സ്വര്ണക്കടത്ത് കേസിലെ പ്രതികള്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന വാര്ത്തയോടുള്ള പ്രതികരണത്തിന്റെ പേരില് നേരത്തെ കസ്റ്റംസ് ജോയിന്റ് കമീഷണര്ക്കെതിരെ ഡല്ഹിയില്നിന്നുവരെ അന്വേഷണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്നിന്ന് വിളിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് തങ്ങളെ ആരും വിളിച്ചിട്ടില്ല എന്ന ഡെപ്യൂട്ടി കമീഷണറുടെ മറുപടിയാണ് ഉന്നതരെ ചൊടിപ്പിച്ചത്. ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവിനുപിന്നിലും അന്വേഷണത്തെ വഴിതിരിക്കാനുള്ള ഉദ്ദേശ്യമുണ്ടോ എന്ന ചോദ്യവുമുയരുന്നുണ്ട്.