ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന്റെ സെമി ഫൈനലിന് മുമ്പ്‌ ലമ്പാര്‍ഡ് പറഞ്ഞ ആരോപണങ്ങള്‍ റഫറിമാരെ സ്വാധീനിച്ചു എന്നും അതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ തോല്‍ക്കാന്‍ കാരണം എന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാര്‍ സഹായിക്കുന്നു എന്നും അതാണ് യുണൈറ്റഡ് വിജയിക്കുന്നതും എന്നുമായിരുന്നു കഴിഞ്ഞ ആഴ്ച ലമ്പാര്‍ഡ് പറഞ്ഞത്.

എഫ് എ കപ്പ് സെമിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മാര്‍ഷ്യലിനെ സൗമ ഫൗള്‍ ചെയ്തിരുന്നു. അത് പെനാള്‍ട്ടിയും ഒപ്പം ചുവപ്പ് കാര്‍ഡും ആണ് എന്നാണ് സോള്‍ഷ്യാര്‍ പറയുന്നത്. ലമ്പാര്‍ഡ് നേരത്തെ ആരോപണം ഉന്നയിച്ചത് കൊണ്ടാണ് വാര്‍ ആ പെനാള്‍ട്ടിയും ചുവപ്പ് കാര്‍ഡും വിളിക്കാതിരുന്നത് എന്ന് ഒലെ പറഞ്ഞു. അത് ചുവപ്പ് കാര്‍ഡായിരുന്നെങ്കില്‍ കളി മാറിയേനെ എന്നും അദ്ദേഹം പറഞ്ഞു. 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ചെല്‍സി എഫ് എ കപ്പ് ഫൈനലിലേക്ക് എത്തിയിരുന്നു.