ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ക്കും ജൂലൈ 28 മുതല്‍ ഓഫിസിലെത്താം.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജൂലൈ 28 മുതല്‍ 80 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങള്‍ നല്‍കുന്നതും തുടരാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാവിധ കോവിഡ്-19 മുന്‍കരുതല്‍ നിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നത് തുടരണം.