കോട്ടയം∙ ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂര്‍ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ 26 വരെ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരി മാര്‍ക്കറ്റിലും ആന്റിജന്‍ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത് .