ല​ഖ്​​​നോ: ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 6126 ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി 122 ​’കു​റ്റ​വാ​ളി​ക​ള്‍’ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്. ഈ ​കാ​ല​യ​ള​വി​ല്‍ 13 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു​വെ​ന്ന്​ യു.​പി എ.​ഡി.​ജി.​പി പ്ര​ശാ​ന്ത്​ കു​മാ​ര്‍ പ​റ​ഞ്ഞു. 2017 മാ​ര്‍​ച്ച്‌​ 20 മു​ത​ല്‍ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. സേ​ന​നീ​ക്ക​ങ്ങ​ളി​ല്‍ 13,361 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. പൊ​ലീ​സ്​ ന​ട​പ​ടി​ക്കി​ടെ 2296 കു​റ്റ​വാ​ളി​ക​ള്‍​ക്കും 909 പൊ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. കാ​ണ്‍​പു​രി​ല്‍ ഗു​ണ്ടാ​ത​ല​വ​ന്‍ വി​കാ​സ്​ ദു​ബെ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​ട്ടു പൊ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ 21 പേ​രി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ർ അ​റ​സ്​​റ്റി​ലു​മാ​യി. ബാ​ക്കി​യു​ള്ള 11 പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.