വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. കൊളറാഡോയില്‍ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
വാക്സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കൊളറാഡോയിലെ മോറിസണ്‍ ടൗണിലാണ് അണ്ണാനു രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഈ വര്‍ഷം ആദ്യമായാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നേക്കാമെന്ന് ജെഫേഴ്സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുടെ കടി, ചുമ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയില്‍ നിന്നും രോഗബാധയുണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത പനി, വിറയല്‍, തലവേദന, കടുത്ത ശരീര വേദന, തൊണ്ടവേദന എന്നിവയായിരിക്കും ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍.