ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷണര്‍മാരിലൊരാളായ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ്പ്രസിഡന്റായി നിയമിതനായി. ലവാസ ഇലക്ഷന്‍ കമ്മീഷന്‍ വിടാനൊരുങ്ങിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കാലാവധി അവസാനിക്കും മുന്‍പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ ഇലക്ഷന്‍ കമ്മീഷണറാണ് അശോക് ലവാസ. ഇതിനു മുമ്ബ് നാഗേന്ദ്ര സിംഗാണ് 1973 ഇല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്ബ് സ്ഥാനമൊഴിഞ്ഞത്.

ആഗസ്ററ് 31-നു ശേഷം ബാങ്കിന്റെ വൈസ് പ്രസിഡന്റായി അശോക് ലവാസ സ്ഥാനമേല്‍ക്കും.2018 ലാണ് റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസയെ ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷ്ണറായി നിയമിക്കുന്നത്.കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കുമ്ബോഴാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.