തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നും 28 പേരുടെയും(എറണാകുളം-1, കണ്ണൂര്‍-1), പാലക്കാട് ജില്ലയില്‍ നിന്നും 25 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 20 പേരുടെയും (കാസറഗോഡ്-3), വയനാട് ജില്ലയില്‍ നിന്നും 16 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നും 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂര്‍-2) ജില്ലകളില്‍ നിന്നും 12 പേരുടെവീതവും, കൊല്ലം ജില്ലയില്‍ നിന്നും 10 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നും 8 പേരുടെയും (തിരുവനന്തപുരം-1), ആലപ്പുഴ ജില്ലയില്‍ നിന്നും 7 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നും 5 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നും 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നും 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.