സൗദിയില്‍ 2,852 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ രോഗബാധിതരുടെ എണ്ണം 2,35,111 ആയി​ . 2,704 ആളുകള്‍ പുതുതായി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,69,842 ആയി. 63,026 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്​.

ഇതില്‍ 2,235 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു ദിവസത്തിനിടെ 66,155 കോവിഡ്​ പരിശോധനകള്‍ നടന്നു. രാജ്യത്താകെ ഇതുവരെ 2,336,874 സ്രവസാമ്ബിളുകള്‍ പരിശോധിച്ചു.രാജ്യത്ത് തിങ്കളാഴ്​ച 20 പേരാണ്​ മരിച്ചത്​. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,243 ആയി