കണ്ണൂര്‍: ക​ണ്ണൂ​ര്‍ പ​രി​യാ​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇവര്‍ മരിച്ചത്. കു​ന്നോ​ത്തു​പ​റ​മ്ബ് സ്വ​ദേ​ശി ആ​യി​ഷ ഹ​ജ്ജു​മ്മ(63) ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദീര്‍ഘകാലമായി ആ​യി​ഷ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. അതേസമയം തിരൂരിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞുവീണ മരിച്ചയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.