കോവിഡ് 19 വ്യാപനം രൂക്ഷമായ പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌, ലോക്ക്ഡൗണ്‍ ലംഘിച്ച്‌ തെരുവിലിറക്കിയവര്‍ക്കെതിരെ സംവിധായകന്‍ ആഷിക് അബുവിന്റെ പ്രതികരണം പുലിവാലായി.നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെയെന്നാണ് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ന് രാവിലെ കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു .

പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ഇതിനെതിരെയാണ് ആഷിക്ക് അബുവിന്റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിട്ട ആഷിക്ക് അബുവിനെതിരെ ശക്തമായ വിമര്‍ശനമാണ് കമന്റുകളിലൂടെ ഉയരുന്നത്.

‘നിഷ്കളങ്കരായ നാട്ടുകാരെ പറ്റിച്ചു പിണറായിയും ശിവശങ്കരനും സ്വപ്നയുമൊക്കെ സ്വൈര്യവിഹാരം നടത്തുന്നതിനൊന്നും പ്രാകി ഇടിത്തീ വീഴ്ത്താന്‍ അന്റെ നാവ് പൊങ്ങില്ലേ അബു.’എന്നൊരാള്‍ കമന്റ് ഇട്ടപ്പോള്‍ ‘എന്ന് കട്ടത് പിടിച്ചപ്പോള്‍ തിരിച്ചു നല്‍കി മാതൃകയായ ആഷിഖ് അബു ഒപ്പ് ‘ എന്നു മറ്റൊരാളും

‘എല്ലാ ചെങ്ങായി നീയൊക്കെ വല്ല്യ പുരോഗമന വാദി അല്ലെ ഈ ഇടിത്തീ യിലൊക്കെ നിനക്ക് വിശ്വാസം ഉണ്ടോ??’ എന്നു വേറൊരാളും ചോദിക്കുന്നുണ്ട്. ഇതിപ്പോള്‍ ആദ്യത്തെ ഇടിത്തീ ഈ പോസ്റ്റിട്ട ആളുടെ തലയില്‍ തന്നെ വീഴുമല്ലൊ ദൈവമേ!’

‘മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് എന്നും പറഞ്ഞു ഒരു മ്യൂസിക് ഷോ നടത്തി, അതില്‍ നിന്നും കിട്ടിയ പണം സ്വന്തം വീട്ടിലേക്ക് കൊടുപോയ അബുവിനു ഒരു ഹാഷിഷ് കൂടി എടുക്കട്ടേ”

‘പ്രളയത്തിന്റെ പേരും പറഞ്ഞു നിഷ്കളങ്കരായ ജനങ്ങളെ പറ്റിച്ച നിന്റെയും പൊരിച്ച മീനിന്റെയും തലയില്‍ ഇടിത്തീ വീഴട്ടെ..”

‘നിഷ്കളങ്കരായ നാട്ടുകാരെ പറഞ്ഞു പറ്റിച്ചു സംഗീത പരുപാടി നടത്തി കാശ് മുക്കിയവരുടെ തലയിലും ഇടിത്തീ വീഴാം.’ എന്നിങ്ങനെ ട്രോള്‍ കമന്റുകളാണ് പ്രവഹിച്ചത്.ആഷിക്ക് അബുവിന്റെ പോസ്റ്റ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേജില്‍ ഇല്ല.