അജു വാരിക്കാട്

ആദ്യമായി ഒറ്റദിവസം 10,000 പുതിയ കൊറോണ വൈറസ് കേസുകൾ ടെക്സാസ് മറികടന്നു. ഇന്നലെ ലഭ്യമായാകണക്കുകൾ പ്രകാരം 10,199 പുതിയ കേസുകൾ ആണ് റിപ്പോർട് ചെയ്യപ്പെട്ടത്.  ന്യൂയോർക്കും ഫ്ലോറിഡയും മാത്രമാണ് ഒരു ദിവസം പതിനായിരത്തിലധികം പുതിയ കേസുകൾ രേഖപ്പെടുത്തിയ മറ്റു അമേരിക്കൻ സംസ്ഥാനങ്ങൾ.

ജൂലൈ ഫോർത്ത് വാരാന്ത്യത്തിൽ വരെ ടെക്സിൽ 8,000 ആളുകളാണ് ആശുപത്രികളിൽ കഴിയുന്നത്. ഇത് കഴിഞ്ഞ മാസത്തെക്കാൾ  നാലിരട്ടി വർദ്ധനവാണ്. ഇന്നലെത്തോടെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 9,000 കവിഞ്ഞു എന്നാണ് സ്ഥിതിവിവര കണക്കുകൾ. ഇന്നലെ 121 പേരുടെ മരണം രേഖപ്പെടുത്തിയതോടെ ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ മരണം എന്ന ടെക്സസിന്റെ റെക്കോർഡ് ഭേദിച്ചു.

അതേസമയം ഫലപ്രദമായ കോവിഡ് -19 ചികിത്സാരീതിയെ പറ്റി ലോകം തിരയുമ്പോൾ ഹ്യുസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്റർ (യുഎംഎംസി) നടത്തുന്ന ചികിത്സ രീതി വളരെ ഫലപ്രദമെന്നു യുഎംഎംസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് വാരോൺ. COVID-19 ചികിത്സയ്ക്കുള്ള വാക്‌സിന്റെ ഗവേഷണം ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ പ്രദേശങ്ങളിലുള്ള അതാത് ആശുപത്രികൾ അവരുടേതായ ചികിത്സാരീതികളിൽ പരീക്ഷണം നടത്തിവരുന്നു.

കഴിയുന്നത്ര വെന്റിലേറ്ററുകളിൽ രോഗികളെ എത്തിക്കുന്നത്  ഒഴിവാക്കുക എന്നതാണ് യുഎംഎംസി യുടെ  ലക്ഷ്യം. കഴിഞ്ഞ 100ലധികം ദിവസങ്ങളായി 200ലധികം COVID-19 രോഗികൾക്ക്  യു‌എം‌എം‌സിയിൽ   നൽകിയ ചികിത്സയെപ്പറ്റി  ഡോ. വരോണിന്, വളരെ  ശുഭാപ്തി വിശ്വാസമാണ്.
യുഎംഎംസി നടത്തിവരുന്നത്   “മാത്ത് + പ്രോട്ടോക്കോൾ (“MATH+ Protocol”) എന്ന ചികിത്സാരീതിയാണ്. “ഈ ചികിത്സാരീതി ഫലപ്രദമെന്നു  ഞങ്ങൾ കരുതുന്നതിനാൽ [MATH + ] കഴിയുന്നത്ര ആളുകളെ പഠിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു,” ഡോ. വരോൺ തുർന്നു. അതിനാൽ തന്നെ യു‌എം‌എം‌സി മികച്ച ഒരു കോവിഡ്-19 ചികിത്സകേന്ദ്രമായി മാറുന്നതിൽ ഞങ്ങൾക്ക് അത്ഭുതമില്ല. തുടർമാനമായി 100ലധികം ദിനരാത്രങ്ങൾ കോവിഡ്-19 രോഗികളെ ചികിത്സിച്ചതിൽ ഒരു നഴ്സസിനു മാത്രമാണ് രോഗത്തിന്റെ ലക്ഷണം കണ്ടത്
ആ നഴ്‌സിന്റെ  COVID-19 ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനായി സ്റ്റെം സെൽ തെറാപ്പി എന്ന ഒരു നൂതന  പരീക്ഷണമാണ് നടത്തിയത്. ഡോ. ജോസഫ് വാരോൺ പറഞ്ഞു.

അമേരിക്കയിൽ വളരെ വിരളമായി ചിലയിടങ്ങളിൽ മാത്രമാണ്  സ്റ്റെം സെൽ തെറാപ്പി, COVID-19 ചികിത്സക്ക്  പരീക്ഷണവിധേയമാക്കിയിട്ടുള്ളത്.“സ്റ്റെം സെല്ലുകൾ ശരീരത്തിന്റെ രോഗമുള്ള ഭാഗത്തേക്ക് പോകുന്നു, കോവിഡ്-19ന്റെ ഈ സാഹചര്യത്തിൽ അത് ശ്വാസകോശത്തിലേക്ക് പോകും, അവിടെ അവ ശ്വാസകോശത്തെ പുനരുജ്ജീവിപ്പിക്കുന്നു,” ഡോ. വരോൺ വിശദീകരിച്ചു.മാത്ത് + ഉം സ്റ്റെം സെൽ തെറാപ്പിയും ഒരു വാക്സിൻ വരുന്നതുവരെ ഫലപ്രദമായ ചികിത്സയെങ്കിൽ യുഎംഎംസി നടത്തിവരുന്ന മാതൃക അനുകരണീയമാണ്.