തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 300 കടക്കുന്നത്. ഇന്ന് 339 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് ആദ്യ ദിനമാണിത്. ഇന്നലെയും മുന്നൂറിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 301 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 133 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഉറവിടം അറിയാത്ത 7 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കുമുള്ള സാധ്യത വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് 88 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 6534 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.