ന്യൂഡല്‍ഹി:ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ സമൂഹ വ്യാപനം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച്‌ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തിയ സാഹചര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലസ്ഥാനത്തെ നിര്‍മ്മന്‍ ഭവനില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷതയില്‍ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിതി അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.യോഗം നിലവിലെ രാജ്യത്തിന്‍റെ അവസ്ഥയും വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും അവലോകനം ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രാജ്യങ്ങളില്‍ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നാല്‍ ഇത് ശരിയായ കാഴ്ചപ്പാടില്‍ വേണം മനസിലാക്കാന്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ പത്തുലക്ഷത്തില്‍ 538 വൈറസ് ബാധിതര്‍ ആണ് ഇന്ത്യയില്‍ ഉള്ളത് , അതേസമയം ലോക ശരാശരി 1,453,പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത് ‘ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഏതാനും ചില മേഖലകളില്‍ രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നിട്ടുണ്ടാവാം . രജ്യത്തിന്റെ ആകെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ല അദ്ദേഹം വ്യക്തമാക്കി

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇന്ത്യയില്‍ വ്യാഴാഴ്ച 24,897 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 487 പേരുടെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21,129 ആയി.