ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്ന് യു.എ.ഇ.യിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം.ഇന്ത്യ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാന്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, റഷ്യ, ടാന്‍സാനിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യു.എ.ഇ.യില്‍ ഇറങ്ങിയാലും വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും.പരിശോധനാഫലം പോസിറ്റീവായാല്‍ നെഗറ്റീവാകുന്നതുവരെ ഹോം ക്വാറന്റീന്‍ തുടരേണ്ടിവരും. ജൂലായ് ഏഴുമുതല്‍ ദുബായ് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ചുതുടങ്ങിയിരുന്നു.