ഖത്തറില്‍ നാലു പേര്‍ കൂടി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. മരണസംഖ്യ 138 എത്തി. പ്രതിദിന രോഗസംഖ്യ 608. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന 50, 55, 67, 74 വയസുള്ളവരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം 5,202 പേരില്‍ നടത്തിയ പരിശോധനയില്‍ 608 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

1,204 പേര്‍ കൂടി രോഗവിമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 96,107 ആയി ഉയര്‍ന്നു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,308 ആയി. 154 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 3,96,199 പേരില്‍ നടത്തിയ പരിശോധനയില്‍ 1,01,553 പേരാണ് രോഗബാധിതര്‍.