മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഇ​​​​​ന്ന​​​​​ലെ ബാ​​​​​ന്ദ്ര പോ​​​​​ലീ​​​​​സ് ചോ​​​​​ദ്യം ചെ​​​​​യ്തു.ര​​​​​ജ്പു​​​​​തി​​​​​നെ നാ​​​​​യ​​​​​ക​​​​​നാ​​​​​ക്കി നാ​​​​​ലു സി​​​​​നി​​​​​മ​​​​​ക​​​​​ള്‍ നി​​​​​ര്‍​​​​​മി​​​​​ക്കാ​​​​​ന്‍ ബ​​​​​ന്‍​​​​​സാ​​​​​ലി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍, തീ​​​​​യ​​​​​തി സം​​​​​ബ​​​​​ന്ധി​​​​​ച്ചും മ​​​​​റ്റു​​​​​മു​​​​​ള്ള ത​​​​​ര്‍​​​​​ക്ക​​​​​ത്തി​​​​​നി​​​​​ടെ ഈ ​​​​​പ്രോ​​​​​ജ​​​​​ക്ടു​​​​​ക​​​​​ള്‍ താ​​​​​ന്‍ ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു ബ​​​​​ന്‍​​​​​സാ​​​​​ലി പ​​​​റ​​​​ഞ്ഞു.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്ത് അവസാനം അഭിനയിച്ച ചിത്രമായ ദില്‍ ബെചാരയില്‍ ഒപ്പം അഭിനയിച്ച സഞ്ചന സംഘിയുടെ മൊഴിയും പൊലീസ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.