ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത് കോ​വി​ഡ് 19 നി​ര്‍​ണ​യ​ത്തി​നു​ള​ള പ​രി​ശോ​ധ​ന​ക​ള്‍ ഒ​രു കോ​ടി ക​ട​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കി ഐ​സി​എം​ആ​ര്‍ . ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,80,596 സാ​മ്ബി​ളു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത് . ഇ​തോ​ടെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 1,00,04,101 ആ​യി ഉ​യ​ര്‍​ന്ന​താ​യി ഐ​സി​എം​ആ​ര്‍ അറിയിച്ചു . രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദി​നം​പ്ര​തി​യു​ള​ള പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു വ​രി​ക​യാ​ണ് .

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി ര​ണ്ടു​ല​ക്ഷ​ത്തി​ല്‍​പ്പ​രം പ​രി​ശോ​ധ​ന​ക​ളാ​ണു ന​ട​ന്ന​ത് . അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ പ​ത്തു​ല​ക്ഷ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു . കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​തു മു​ന്നി​ല്‍ ക​ണ്ട് രാ​ജ്യ​ത്ത് ഒ​ന്ന​ട​ങ്കം 1,105 ലാ​ബു​ക​ള്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തോ​ളം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നു​ള​ള ശേ​ഷി കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ് രോ​ഗി​ക​ളെ അ​തി​വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള​ള നി​ര്‍​ദേ​ശം . അ​തി​ലൂ​ടെ സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഐ​സി​എം​ആ​ര്‍ വ്യക്തമാക്കി .

രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള​ള ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളോ​ട് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കാ​ന്‍ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് . ട്രൂ​നാ​റ്റ്, സി​ബി​നാ​റ്റ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്താ​ന്‍ ത​യ്യാ​റു​ള​ള ലാ​ബു​ക​ളെ ക​ണ്ടെ​ത്തി ഇ​വ​ര്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി​യു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഐ​സി​എം​ആ​ര്‍ അറിയിച്ചു .