ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്നം രൂക്ഷമായിരിക്കെ ചര്‍ച്ച നടത്തി ചൈന, പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമാണ് ചര്‍ച്ച നടത്തിയത്. പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിന് പാക്കിസ്ഥാനും ചൈനയും ഒരുമിച്ചു നില്‍ക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.

ഇന്ന് പുതിയ 24 ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു

ദീര്‍ഘകാലമായി ചൈനയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കുന്നവരാണെന്നും വാങ് യി സൂചിപ്പിച്ചു. കശ്മീര്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ സ്ഥിതിവിശേഷങ്ങളും ചര്‍ച്ചയായി. ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ കൈകോര്‍ക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വിദേശകാര്യ മന്ത്രിമാര്‍ ഫോണ്‍ സംഭാഷണം നടത്തിയത്.

ഹോങ്കോങ് വിഷയത്തില്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2020 ജൂണ്‍ വരെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 14 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 88 പേര്‍ക്ക് പരുക്കേറ്റു.

2,432 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നം രൂക്ഷമായതോടെ പാക്ക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.