ഭോപ്പാല്‍: കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യ സംസ്​ഥാന രാഷ്​ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കുന്നു. വ്യാഴാഴ്​ച നടന്ന മന്ത്രിസഭ വികസനരോട്​ സിന്ധ്യ ത​​െന്‍റ മടങ്ങിവരവ്​ അറിയിച്ചത്​. ‘ടൈഗര്‍ സിന്ദാ ഹേ’ എന്ന സല്‍മാന്‍ ഖാ​​െന്‍റ സൂപ്പര്‍ഹിറ്റ്​ ബോളിവുഡ്​ ചിത്രത്തി​​െന്‍റ തലക്കെട്ട്​ കടമെടുത്താണ്​ താന്‍ അസംതൃപ്​തനാണെന്ന്​ പറഞ്ഞ കമല്‍നാഥിനും കൂട്ടര്‍ക്കും സിന്ധ്യ മറുപടി നല്‍കിയത്​. ‘എനിക്ക്​ കമല്‍നാഥി​​െന്‍റയും ദിഗ്​വിജയ സിങ്ങി​​െന്‍റയും സര്‍ട്ടിഫിക്കറ്റ്​ ആവശ്യമില്ല. 15 മാസം കൊണ്ട്​ അവര്‍ എങ്ങനെയാണ്​ സംസ്​ഥാനം…കൊള്ളയടിച്ചതെന്ന്​ ജനങ്ങൾക്കറിയാം’ സിന്ധ്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.  ‘അനീതിക്കെതിരെ പൊരുതേണ്ടത്​ നമ്മുടെ കടമയാണ്​. അത്​ യുദ്ധമാണെങ്കിൽ ശരി ജ്യോതിരാദിത്യ സിന്ധ്യ മുൻപന്തിയിലുണ്ടാകും. കഴിഞ്ഞ കുറച്ച്​ മാസങ്ങളായി ചിലർ എ​ന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണ്​. അവരോട്​ എനിക്ക്​ പറയാനുള്ളത്​ കടുവ ജീവിച്ചിരിപ്പുണ്ടെന്നാണ്’- സിന്ധ്യ പറഞ്ഞു​.  …